25 February 2026, Wednesday

Related news

February 25, 2026
February 24, 2026
February 24, 2026
February 21, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 18, 2026

ഏഷ്യാ കപ്പ് മത്സരക്രമം പ്രഖ്യാപിച്ചു

Janayugom Webdesk
ഇസ്‌ലാമാബാദ്
July 19, 2023 10:03 pm

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള മത്സരക്രമം പുറത്തുവിട്ടു. ഏറെ വിവാദങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാണ് നടക്കുക. ഓഗസ്റ്റ് 30ന് മുള്‍ട്ടാനില്‍ വച്ച് പാകിസ്ഥാനും നേപ്പാളും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിക്കുന്നത്. 

ഗ്രൂപ്പ് എയില്‍ ബന്ധവൈരികളായ ഇ­ന്ത്യക്കും പാകിസ്ഥാനുമൊപ്പമാണ് നേ­പ്പാള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‍ഗാനിസ്ഥാന്‍ ടീമുകള്‍ വരും. സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍ വച്ചാണ് ടൂർണമെന്റിലെ ആദ്യ ഇന്ത്യ‑പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. സെ­പ്റ്റംബർ മൂന്നിന് പാകിസ്ഥാനിലെ ലാഹോറില്‍ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാ­ന്‍ മത്സരവും നാലിന് കാന്‍ഡിയില്‍ ഇന്ത്യ‑നേപ്പാള്‍ അങ്കവും നടക്കും. 

ഹൈ­ബ്രിഡ് മോഡലിലായതിനാല്‍ ഇ­ന്ത്യയുടെ മത്സരങ്ങളും ഫൈനല്‍ അടക്കമുള്ള നിര്‍ണായക മത്സരങ്ങളും ശ്രീലങ്കയില്‍ വച്ചാണ് നടക്കുക. പാകിസ്ഥാനില്‍ വച്ച് നാല് മത്സരങ്ങളും ശ്രീലങ്കയില്‍ വച്ച് ഒമ്പത് മത്സരങ്ങളും നടക്കും. സെപ്റ്റംബർ ആറ് മുതല്‍ 15 വരെ ലാഹോർ, കാന്‍ഡി, ദംബുള്ള എന്നിവിടങ്ങളിലായാണ് സൂപ്പർ ഫോർ മത്സരങ്ങള്‍. സെപ്റ്റംബർ 17ന് കൊളംബോയിലാണ് കലാശപ്പോര്. 

Eng­lish Summary:Asia Cup sched­ule announced

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.