19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
September 16, 2024
September 3, 2024
July 7, 2024
January 22, 2024
January 19, 2024
January 1, 2024
September 10, 2023
September 9, 2023
August 24, 2023

ഏഷ്യ‑പസഫിക് പര്യടനം: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യയില്‍

Janayugom Webdesk
ജക്കാര്‍ത്ത
September 3, 2024 10:32 pm

ഏഷ്യ‑പസഫിക് പര്യടനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യയിലെത്തി. ഇന്നലെ രാവിലെയോടെയാണ് അദ്ദേഹം രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയിലെ സോകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇന്തോനേഷ്യയ്ക്ക് പുറമേ, പാപുവ ന്യൂഗിനിയ, കിഴക്കന്‍ തൈമൂര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും മാര്‍പാപ്പ സന്ദര്‍ശിക്കും. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാല് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി 9,000 പൊലീസുകാരെയും സൈനിക ഉദ്യേ­ാഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മെഡിക്കല്‍ സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. ജക്കാര്‍ത്തയിലെ പ്രധാന കത്തോലിക്കാ ആരാധനാലയമായ ഔവര്‍ ലേഡി ഓഫ് ദി അസംപ്ഷന്‍ കത്തീഡ്രലും ഇസ്തിഖ്ലാല്‍ മോസ്‌കും സന്ദര്‍ശിക്കും. മസ്ജിദിലെ പ്രതിനിധികളുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോക്കോ വിഡോഡോയെയും സന്ദര്‍ശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.