ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. ആറ് സ്വർണ്ണവും 12 വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പടെ 27 മെഡലുകൾ ഇന്ത്യ നേടി.
16 സ്വർണ്ണവും 11 വെള്ളിയും 10 വെങ്കലവും ഉൾപ്പടെ 37 മെഡലുകൾ നേടിയ ജപ്പാനാണ് ചാമ്പ്യന്മാർ. എട്ട് സ്വർണ്ണമടക്കം 22 മെഡൽ നേടിയ ചൈനയാണ് രണ്ടാമത്. അഞ്ചാം ദിനം ഇന്ത്യ എട്ട് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 13 മെഡലുകൾ സ്വന്തമാക്കി. ഏഷ്യൻ അത്‌ലറ്റിക്സിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമായ 2017 ലെ ഭുവനേശ്വർ ചാമ്പ്യൻഷിപ്പിന് ഒപ്പമെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.
കഴിഞ്ഞ ദിവസം 100 മീറ്റർ ഹർഡിൽസിൽ സ്വർണം സ്വന്തമാക്കിയ ജ്യോതി യാരാജി അവസാനദിവസം 200 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി. ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത നേട്ടം കുറിച്ച് 23.13 സെക്കന്‍ഡിലാണ് ജ്യോതിയുടെ ഫിനിഷ്. നീരജ് ചോപ്രയുടെ അഭാവത്തിൽ ജാവലിനിൽ മനു ടി പി 81.01 മീറ്റർ ദൂരം കണ്ടെത്തി വെള്ളി നേടി. വനിതാ ഷോട്ട്പുട്ടിൽ അഭ ഖതുവയും മൻപ്രീത് കൗറും ഓരോ വെങ്കല മെഡലുകൾക്ക് അവകാശികളായി.
800 മീറ്റർ ഓട്ടത്തിൽ പുരുഷ വനിതാ ടീമുകൾ വെള്ളി മെഡല്‍ നേടി. പുരുഷന്മാരുടെ 5000 മീറ്ററിൽ ഇന്ത്യയുടെ ഗുൽവീർ സിങ് വെങ്കല മെഡൽ സ്വന്തമാക്കി. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ പാരുൽ ചൗധരി വെള്ളിയും അങ്കിത വെങ്കലവും നേടി. പുരുഷന്മാരുടെ 4–400 മീറ്റര്‍ റിലേയിലും ഇന്ത്യൻ ടീം വെള്ളി മെഡൽ നേടി. വനിതാ 4–400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങി.
english summary; Asian Athletics; Third place for India
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.