22 January 2026, Thursday

Related news

January 19, 2026
January 6, 2026
December 31, 2025
December 31, 2025
December 29, 2025
December 26, 2025
December 11, 2025
December 9, 2025
December 6, 2025
December 3, 2025

ഏഷ്യൻ ​ഗെയിംസ്; ഹോക്കിയിൽ ജപ്പാനെ തകര്‍ത്ത് ഇന്ത്യ

Janayugom Webdesk
ഹാങ്ചോ
September 28, 2023 9:24 pm

ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ജപ്പാനെ 4–2ന് തകർത്ത് ഇന്ത്യ സെമിയിൽ. യുവ സ്ട്രൈക്കർ അഭിഷേകിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യൻ ജയം സമ്മാനിച്ചത്. അവസാന അഞ്ച് മിനിറ്റിൽ നേടിയ രണ്ട് ഗോളുകളാണ് ജപ്പാനെ വൻ തോൽവിയിൽ നിന്ന് രക്ഷിച്ചത്. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

13ാം മിനിറ്റിൽ അഭിഷേകിലൂടെയാണ് ഇന്ത്യ ഗോള്‍ നേടിയത്. നീലകണ്ഠ ശർമയുടെ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിട്ടപ്പോൾ റീബൗണ്ടിൽ ​അഭിഷേക് ഗോളാക്കുകയായിരുന്നു. 24ാം മിനിറ്റിൽ മൻദീപ് സിങ്ങും 34ാം മിനിറ്റിൽ അമിത് രോഹിദാസും ലക്ഷ്യം കണ്ടപ്പോൾ 48ാം മിനിറ്റിൽ അഭിഷേക് ഇന്ത്യയുടെ ഗോൾപട്ടിക പൂർത്തിയാക്കി. 57ാം മിനിറ്റിൽ ജെൻകി മിറ്റാനിയും മൂന്ന് മിനിറ്റിന് ശേഷം റ്യോസി കാറ്റോയും നേടിയ ഗോളുകളാണ് ജപ്പാന് പരാജയം നല്‍കിയത്.

പൂൾ എയിൽ ശനിയാഴ്ച പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഉ​സ്ബ​കി​സ്താ​നെ 16–0ത്തി​ന് തോ​ൽ​പി​ച്ച ഇന്ത്യൻ ടീം രണ്ടാം മത്സരത്തിൽ 16–1ന് സിംഗപ്പൂരിനെയും തകർത്തിരുന്നു. മൂന്ന് മത്സരങ്ങളിൽ 36 ഗോൾ നേടിയ ടീം മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് പൂൾ എയിൽ മുന്നിൽ. പാകിസ്ഥാന്‍ മൂന്ന് ജയമുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യ മുന്നിലെത്തിയിരുന്നു. 

Eng­lish Summary:Asian Games; India beat Japan in hockey
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.