5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 3, 2026
March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 24, 2026

ഏഷ്യന്‍ ഗെയിംസ്; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

Janayugom Webdesk
ഹാങ്ചൗ
September 30, 2023 8:16 pm

ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. രണ്ടിനെതിരെ പത്ത് ഗോളിനാണ് ജയം. അതേസമയം സ്‌ക്വാഷ് പുരുഷ ടീം വിഭാഗത്തില്‍ പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പാകിസ്ഥാനെ 2–1ന് ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസ്ലെ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനീസ് തായ്പേയ് സഖ്യം സുങ് ഹാവോ ഹുവാങ്- എന്‍ ഷുവോ ലിയാങ് സഖ്യത്തെ വീഴ്ത്തിയാണ് വിജയം. 

പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ സുവര്‍ണ നേട്ടം. ആദ്യ സെറ്റ് കൈവിട്ട സഖ്യം രണ്ടും മൂന്നും സെറ്റുകള്‍ വിജയിച്ചാണ് സ്വര്‍ണം ഉറപ്പിച്ചത്. സ്‌കോര്‍: 2–6, 6–3, 10–4.

ഗെയിംസില്‍ ആറെണ്ണം ഷൂട്ടിങ്ങിലും വനിതാ ക്രിക്കറ്റിലും മിക്‌സഡ് ഡബിള്‍സിലും ഇക്വേസ്ട്രിയനിലും ഓരോന്ന് വീതവുമാണ് സ്വര്‍ണം നേടിയ മറ്റ് ഇനങ്ങള്‍. പത്ത് സ്വര്‍ണം, 13 വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ മെഡല്‍ വേട്ട 36ല്‍ എത്തി. 

Eng­lish Summary:Asian Games; India defeat­ed Pak­istan in hockey
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.