4 March 2026, Wednesday

ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: തോമറിന് സ്വര്‍ണം

Janayugom Webdesk
ന്യൂഡൽഹി
February 12, 2026 10:39 pm

ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ ഇന്ത്യ മെഡലുകൾ തൂത്തുവാരി. ഫൈനലിലെ അവസാന ഷോട്ടിലൂടെ സഹതാരം നീരജ് കുമാറിനെ മറികടന്ന് ഐശ്വരി പ്രതാപ് സിങ് തോമർ സ്വർണ മെഡൽ സ്വന്തമാക്കി. 362 പോയിന്റ് നേടി തോമർ ലോക റെക്കോഡ് സ്ഥാപിച്ചു.

വെങ്കലം നേടിയ അഖിൽ ഷിയോറൻ (343.5) പുറത്തായതിന് ശേഷം, അവസാന ഷോട്ടിനായി രണ്ട് ഇന്ത്യക്കാരും തയ്യാറെടുക്കുമ്പോൾ തോമറിനേക്കാൾ 0.2 പോയിന്റിന്റെ നേരിയ ലീഡ് കുമാറിനുണ്ടായിരുന്നു. 361.8 പോയിന്റോടെയാണ് കുമാർ വെള്ളി നേടിയത്. യോഗ്യതാ റൗണ്ടിൽ ആകെ 1769 പോയിന്റ് നേടി ഇന്ത്യൻ സഖ്യം ടീം ഇനത്തിലും സ്വർണം ഉറപ്പിച്ചു. ജപ്പാൻ (1754), കസാക്കിസ്ഥാൻ (1748) എന്നിവർ യഥാക്രമം വെള്ളി, വെങ്കല മെഡലുകൾ സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.