പാലക്കാട് തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് എല്ലാം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് ചോദിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അതിനപ്പുറം വിശദാംശങ്ങള്‍ തനിക്കറിയില്ല. ഇവിടെ എന്തൊക്കെ പ്ലാന്‍ ചെയ്തു, എന്തൊക്കെ നടപ്പിലാക്കി, എന്തൊക്കെ നടപ്പിലായില്ല എന്നത് തനിക്ക് അറിയില്ല.
അതൊക്കെ പാര്‍ട്ടി വിലയിരുത്തും. ഈ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയുടെ ചുമതലയാണ് നോക്കിയത്. അതുകൊണ്ട് മഹാരാഷ്ട്രയെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ ഞാൻ പറഞ്ഞുതരാമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാറിനെ പരിഗണിക്കുന്നതിൽ വി മുരളീധരന് എതിർപ്പുണ്ടായിരുന്നു . കെ സുരേന്ദ്രന്റെ പിടിവാശി മൂലമാണ് കൃഷ്ണകുമാർ സ്ഥാനാർത്ഥിയായി വന്നത് . ഇതിൽ പ്രതിഷേധിച്ച് വി മുരളീധരൻ പാലക്കാട് മണ്ഡലത്തിലെ പല പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.