10 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 5, 2025
March 29, 2025
March 26, 2025
March 17, 2025
March 13, 2025
March 6, 2025
March 5, 2025
March 1, 2025
February 25, 2025
February 23, 2025

കടം വാങ്ങിയ പണം തിരികെ ചോദിച്ചു; അമ്മാവനെ ആറ് കഷണങ്ങളാക്കി മുറിച്ച് കവറിലാക്കി കുഴിച്ചിട്ട് അനന്തരവൻ

Janayugom Webdesk
ഭോപ്പാല്‍
July 17, 2023 3:00 pm

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് അമ്മാവനെ ക്രൂരമായി കൊലപ്പെടുത്തി അനന്തരവൻ. മധ്യപ്രദേശിലെ ഗുണ ജില്ല സ്വദേശിയായ വിവേക് ശർമ എന്ന വ്യാപാരിയെയാണ് അനന്തരവൻ അതിദാരുണമായി കൊലപ്പെടുത്തിയത്. ആറ് കഷണങ്ങളാക്കി മുറിച്ച് ആറ് കവറുകളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ഇ.ാളെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. സംഭവത്തിൽ അനന്തരവൻ മോഹിതിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ജൂലൈ 12ന് വിവേക് കടം നൽകിയ പണം തിരികെ ചോദിക്കാനായി മോഹിതിനെ സമീപിച്ചിരുന്നു. വീട്ടിലെത്തിയ അമ്മാവനെ ക്ഷണിച്ച മോഹിത് അദ്ദേഹത്തിന് നൽകിയ ചായയിൽ വിഷം കലർത്തുകയായിരുന്നു. ബോധം മറഞ്ഞതോടെ പ്രതി വിവേകിന്‍റെ ശരീരം ആറ് കഷണങ്ങളാക്കി മുറിക്കുകയും പ്ലാസ്റ്റിക് കവറിലാക്കി മറവ്ചെയ്യുകയുമായിരുന്നു. ഇതിന് ശേഷം ഡാം പരിസരത്തെത്തിയ പ്രതി അവശിഷ്ഠം കുഴികളിലിട്ട് മൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ റപ്രസെന്‍റേറ്റീവായ മോഹിതിന് സർക്കാർ അനുവദിച്ച വീട്ടിൽ വെച്ചായിരുന്നു കൊലപാതകം.

ദിവസങ്ങൾ പിന്നിട്ടിട്ടും വിവേക് വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

eng­lish summary;asked for the bor­rowed mon­ey back; The nephew cut the uncle into six pieces and buried them in an envelope

you may also like this video;

YouTube video player

TOP NEWS

April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025
April 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.