22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 16, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 8, 2026
January 5, 2026

എടുത്ത പണം തിരികെ നല്‍കാൻ ആവശ്യപ്പെട്ടു; സുഹൃത്തിനെ പെട്രോളൊഴിച്ച് കത്തിച്ചു

Janayugom Webdesk
കൊച്ചി
November 18, 2025 9:05 am

പോക്കറ്റില്‍ നിന്നും പണം എടുത്തത് തിരിക്കെ ചോദിച്ചതിന് മധ്യവയസ്കനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. പള്ളുരുത്തി ചെറിയപറമ്പില്‍ വീട്ടില്‍ എസ് ആന്റണിയെ കടവത്ര പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പിറവം കാരിക്കോട് അഞ്ചുസെന്റ് കോളനിയില്‍ നെല്ലിക്കുഴി വീട്ടില്‍ ജോസഫിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് 40 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കടവന്ത്ര എസ്എ റോഡില്‍ ജിസിഡിഎ ജങ്ഷന് സമീപമാണ് സംഭവം നടന്നത്. കിടന്നുറങ്ങിയ ജോസഫിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആന്റണി തീയിടുകയായിരുന്നു. 

കുറച്ച് നാളുകള്‍ക്ക് മുമ്പ് ജോസഫിന്റെ പോക്കറ്റില്‍നിന്ന് പ്രതി 750 രൂപ എടുത്തിരുന്നു. പലതവണകളായി പണം തിരികെ നല്‍കാൻ ജോസഫ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് ആന്റണി അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും സുഹൃത്തുക്കളാണെന്നും ഒരുമിച്ച് നഗരത്തില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നവരാണെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.