15 February 2026, Sunday

Related news

February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026

വേ​ഗത കുറയ്ക്കാൻ ആവശ്യപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാറിടിച്ച് കൊ ലപ്പെടുത്തി

Janayugom Webdesk
ന്യൂഡൽഹി
September 29, 2024 4:34 pm

ഡൽഹിയിൽ പൊലീസ് കോൺസ്റ്റബിളിനെ കാറിടിച്ച് കൊലപ്പെടുത്തി. കാറിന്റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം. ഡൽഹി ന​ഗ്ലോയിലാണ് സംഭവം. ഡൽഹി നഗ്ലോയിലെ പൊലീസ് കോൺസ്റ്റബിൾ സന്ദീപ് (30) ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി ബൈക്കിൽ വരികയായിരുന്ന സന്ദീപിനെ കാർ മറികടക്കാൻ ശ്രമിച്ചു. അമിതവേഗത്തിൽ കാർ ഓടിക്കുകയായിരുന്ന ഡ്രൈവറോട് വേഗത കുറയ്ക്കാൻ സന്ദീപ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഡ്രൈവര്‍ കാറിന്റെ വേഗത കൂട്ടി സന്ദീപിന്റെ ബൈക്കിൽ പിന്നിൽ ഇടിക്കുകയായിരുന്നു. കാറിടിച്ചതിന് ശേഷം 10 മീറ്ററോളം ദൂരം സന്ദീപിനെ റോഡിലൂടെ വലിച്ചിഴച്ചു.

സന്ദീപിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ സംഭവം നടന്ന ഉടനെ കാർ ഉപേക്ഷിച്ച് രക്ഷപെട്ടതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.