അസം നിയമസഭയുടെ നിസ്കാര ഇടവേള ഒഴിവാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനയ്ക്കായി നൽകിയിരുന്ന രണ്ട് മണിക്കൂർ ഇടവേളയാണ് ഒഴിവാക്കിയത്. കൊളോണിയൽ രീതികളിൽ നിന്നുള്ള മോചനമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. നിയമസഭയുടെ അടുത്ത സമ്മേളനം മുതൽ ഈ നിയമം നിലവിൽ വരും.
ബ്രിട്ടീഷ് ഭരണം മുതൽ, മുസ്ലിം നിയമസഭാ സാമാജികർക്ക് വെള്ളിയാഴ്ച നമസ്‌കരിക്കുന്നതിന് അസം നിയമസഭയുടെ സമ്മേളനത്തിൽ ഇടവേള നൽകുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ വെള്ളിയാഴ്ചകളിലെ നടപടിക്രമങ്ങൾ മറ്റ് ദിവസങ്ങളിലേതിന് തുല്യമായിരിക്കും. അസംബ്ലി ചട്ടങ്ങളിലെ റൂൾ 11 ഭേദഗതി ചെയ്താണ് പ്രാർത്ഥനയുടെ ഇടവേള ഒഴിവാക്കിയത്. ഈ തീരുമാനത്തെ ആരും എതിർത്തിട്ടില്ലെന്ന് മന്ത്രി ബിശ്വജിത്ത് ഫുക്കന്‍ പറഞ്ഞു.
മുസ്ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബിൽ അസം നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.
ഏകീകൃത സിവിൽ കോഡ് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കങ്ങളെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.