5 December 2025, Friday

Related news

December 5, 2025
November 27, 2025
November 26, 2025
November 26, 2025
November 20, 2025
November 19, 2025
November 19, 2025
November 13, 2025
November 4, 2025
October 29, 2025

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ നീക്കം ചെയ്യാനുള്ള സുവര്‍ണ്ണ അവസരമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Janayugom Webdesk
ഗാന്ധി നഗര്‍
June 29, 2025 4:01 pm

ആർ എസ് എസ് നെ പിന്തുണച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭരണഘടനയിൽ നിന്ന് സോഷ്യലിസം മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യാനുള്ള സുവർണ്ണ അവസരമെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. രണ്ട് പദങ്ങൾ ചേർത്തതിലൂടെ ഭരണഘടന പൂർണ്ണമായും പരിവർത്തനം ചെയ്യപ്പെട്ടു.ഇന്ത്യ പക്വതയുള്ള ജനാധിപത്യ രാജ്യം, ബ്രിട്ടീഷ് – അമേരിക്കൻ ഭരണഘടനകളിൽ നിന്ന് മതേതരത്വം കടമെടുക്കേണ്ടതില്ല.

ഭഗവത് ഗീതയിൽ നിന്ന് നമ്മുടെ മതേതരത്വം എടുക്കണമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. ഗുവാഹത്തിയിലെ സംസ്ഥാന ബിജെപി ആസ്ഥാനത്ത് വച്ച് ദി എമർജൻസി ഡയറീസ് ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർഎന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. അടിയന്തരാവസ്ഥക്കാലത്തെ പോരാട്ടത്തെയും ചെറുത്തുനിൽപ്പിനെയും കുറിച്ച് സംസാരിക്കുന്ന ദി എമർജൻസി ഡയറി എന്ന പുസ്തകം പുറത്തിറക്കി. 

അടിയന്തരാവസ്ഥയുടെ രണ്ട് പ്രധാന ഫലങ്ങൾ നമ്മുടെ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ചേർത്തതാണ്. സർവ ധർമ്മ സംഭവ എന്ന ഇന്ത്യൻ ആശയത്തിന് മതേതരത്വം എതിരാണെന്ന് ഞാൻ വിശ്വസിക്കുന്നു. സോഷ്യലിസം ഒരിക്കലും ഞങ്ങളുടെ സാമ്പത്തിക ദർശനമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, മതേതരത്വം, സോഷ്യലിസം എന്നീ രണ്ട് വാക്കുകൾ ആമുഖത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു, കാരണം അവ യഥാർത്ഥ ഭരണഘടനയുടെ ഭാഗമല്ലായിരുന്നു, പിന്നീട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചേർത്തതാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.