21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

രാഹുല്‍ ഗാന്ധിക്ക് തന്റെ മകനെ ഭയമാണെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Janayugom Webdesk
ന്യൂഡല്‍ഹി
January 22, 2024 2:45 pm

രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ .തന്റെ സഹപ്രവര്‍ത്തകനും, കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി തന്നെ ഭയപ്പെട്ടിരുന്നെന്നും, ഇപ്പോള്‍ മകനെ ഭയപ്പെടുകയാണെന്നും ഹിമന്ത പറഞ്ഞു. തന്റെ കുടുംബ ബിസിനസുകളെ കുറിച്ച് അന്വേഷിക്കണമെന്ന് പറയുന്നത് രാഹുലിന്റെ ബാലിശതയാണെന്നും ഹിമന്ത പറ‍ഞ്ഞു.

നേരത്തെ രാഹുൽ ​ഗാന്ധി തന്നെ ഭയപ്പെട്ടിരുന്നു, ഇപ്പോൾ അദ്ദേഹം വിദ്യാർത്ഥിയയാ എന്റെ മകനെ ഭയപ്പെടുന്നു, എന്റെ മകൻ രാഷ്ട്രീയത്തിൽ വരില്ല, പിന്നെ എന്തിനാണ് രാഹുൽ ​ഗാന്ധി അവനെ ഭയപ്പെടുന്നത്, ഹിമന്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട ബിസിനസുകൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് ഇന്നലെ സി ബി ഐ ഡയറക്ടർക്ക് കത്തയച്ചിരുന്നു. ‌മറ്റ് ബി ജെ പി മുഖ്യമന്ത്രിമാരെ അഴിമതി പഠിപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത എന്ന് രാഹുൽ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് രാഹുൽ ​ഗാന്ധിയും ഹിമന്തയും തമ്മിലുള്ള പ്രശ്നം ആരംഭിച്ചത്. ​ഗാന്ധി കുടുംബത്തെക്കാൾ അഴിമതിക്കാരനാകാൻ മറ്റാർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂരിൽ നിന്ന് ജനുവരി പകുതിയോടെ ആരംഭിച്ച കോൺഗ്രസ് യാത്ര ഇപ്പോൾ അസമിലൂടെയാണ് കടന്നുപോകുന്നത്. ഈമാസം 25 വരെയാണ് അസമിൽ ഭാരത് ജോഡോ യാത്ര പര്യടനം. നാളെ രാഹുൽ ​ നടത്താനിരിക്കുന്ന പ്രസ് ക്ലബ്ലിലെ വാർത്താ സമ്മേളനിത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.

Eng­lish Summary:
Assam Chief Min­is­ter Himan­ta Biswa Shar­ma said that Rahul Gand­hi is afraid of his son

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.