
ട്രെയിൻ മാർഗ്ഗം വിൽപ്പനയ്ക്കായി എത്തിച്ച മൂന്ന് കിലോ കഞ്ചാവുമായി രണ്ട് ആസാം സ്വദേശികളെ കായംകുളം എക്സൈസ് സംഘം പിടികൂടി. ആസാം സ്വദേശികളായ ജത്തിൻ ദത്ത (27), തുലൻ സൈക്യാ (27) എന്നിവരാണ് അറസ്റ്റിലായത്. കായംകുളം മേടമുക്ക്, റെയിൽവേ സ്റ്റേഷന് തെക്ക് ഭാഗം എന്നിവിടങ്ങളിൽ ഇന്നലെ അതിരാവിലെ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങി വരുമ്പോൾ ലഹരിവസ്തുക്കൾ വൻതോതിൽ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് ഷാഡോ സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
എക്സൈസ് റേഞ്ച് സംഘവും സൈബർ സെല്ലും സംയുക്തമായി നടത്തിയ നീക്കം. വിൽപ്പനയ്ക്കായി ചെറിയ പാക്കറ്റുകളിലാക്കാൻ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഴിഞ്ഞ കുറച്ചുനാളുകളായി പ്രതികൾ എക്സൈസ് നിരീക്ഷണത്തിലായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളെ കണ്ടെത്താൻ പരിശോധന കർശനമാക്കിയതായി എക്സൈസ് അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.