15 December 2025, Monday

Related news

December 1, 2025
November 28, 2025
November 26, 2025
November 10, 2025
November 10, 2025
November 6, 2025
November 5, 2025
October 26, 2025
October 15, 2025
October 8, 2025

അസം റൈഫിള്‍സ് റിപ്പോര്‍ട്ട് പുറത്ത്; മണിപ്പൂര്‍ കലാപം ആളിക്കത്തിച്ചത് ബിരേന്‍ സിങ്

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2024 10:48 pm

219 പേരുടെ മരണത്തിന് കാരണമായ, ഇനിയും അവസാനിക്കാതെ തുടരുന്ന മണിപ്പൂര്‍ വംശീയ കലാപം ആളിക്കത്തിച്ചതില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ നിലപാടുകള്‍ക്കും പങ്കെന്ന് അസം റൈഫിള്‍സിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള പ്രതിരോധ സേനയാണ് കലാപത്തിന് പിന്നില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബിരേന്‍ സിങ്ങിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. കലാപത്തില്‍ ആയിരക്കണക്കിനുപേര്‍ക്ക് പരിക്കേറ്റു. 60,000 ലേറെപ്പേര്‍ സംസ്ഥാനത്തുനിന്നും പലായനം ചെയ്തു. 

അസം റൈഫിള്‍സ് ആഭ്യന്തരമായി നടത്തിയ പവര്‍ പോയിന്റ് പ്രദര്‍ശനത്തിലാണ് മെയ്തി-കുക്കി കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിരേന്‍ സിങ്ങാണെന്ന് അസം റൈഫിള്‍സിന്റെ കണ്ടെത്തല്‍ ഉള്ളതെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് റിപ്പോര്‍ട്ട് ചെയ്തു. രാഷ്ടീയാധികാരം ഉറപ്പിക്കുന്നതിനുവേണ്ടിയാണ് ബിരേന്‍ സിങ് കലാപം ആളിക്കത്തിക്കുന്ന നിലപാടെടുത്തത്. മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവിയും ജോലിയില്‍ സംവരണവും ഏര്‍പ്പെടുത്തുന്ന വിധി വന്നതിന് പിന്നാലെ കുക്കി-സോ വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നിസംഗത പാലിച്ചു. ഇരു സമുദായങ്ങള്‍ക്കമിടയില്‍ വൈരം വളര്‍ത്താനും വിഷയം ഊതിപ്പെരുപ്പിക്കാനും മുഖ്യമന്ത്രി അടക്കം രഹസ്യമായി ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: Assam Rifles report out; Biren Singh ignit­ed the Manipur riots

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.