
ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം. ‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025’ നിയമസഭയിൽ അവതരിപ്പിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിൽ സഭയിൽ സമർപ്പിച്ചത്. ബിൽ പ്രകാരം, ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കും. എന്നാൽ, സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവംബർ ഒമ്പതിന് ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അനുമതി നൽകിയിരുന്നു. ഈ സഭാകാലത്തുതന്നെ ബിൽ പാസാക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.