മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന് നേരെ സുവര്‍ണ ക്ഷേത്രത്തില്‍ വച്ച് വെടിയുതിര്‍ത്ത നരേന്‍ സിംഗ് ചൗര ഖാലിസ്ഥാനി ഭീകരനും 21 കേസുകളിലെ പ്രതിയുമാണെന്ന് പഞ്ചാബിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അര്‍പിത് ശുക്ല പറഞ്ഞു. സിവില്‍ വസ്ത്രം ധരിച്ച് സുവര്‍ണ ക്ഷേത്രത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ചൗരയെ കീഴടക്കിയതിലാന്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് സുവര്‍ണ ക്ഷേത്രത്തില്‍ ധ്യാനമനുഷ്ഠിച്ച്കൊണ്ടിരുന്ന ശിരോമണി അകാലിദള്‍ അദ്ധ്യക്ഷന്‍ കൂടിയായ ബാദലിന് നേരെ നരൈന്‍ ചൗര വെടിയുതിര്‍ത്തത്. എന്നാല്‍ ബുള്ളറ്റ് ബാദലിന്റെ ശരീരത്തില്‍ പതിയാതെ അടുത്തുള്ള മതിലില്‍ തട്ടി മാറുകയായിരുന്നു.
ഖാലിസ്ഥാനി സംഘമായ ബബര്‍ ഖല്‍സയുമായി ചൗരയ്ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.