
മയക്കുമരുന്ന് തലവനായ എല്‍ മെഞ്ചോയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തുടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുന്നു. ഇരുപതിലധികം പേര് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി 10,000 സൈനികരെക്കൂടെ നിയോഗിച്ചു. ജലിസ്കൊ ന്യൂ ജനറേഷന് കാര്‍ട്ടല്‍ (സിജെഎന്‍ജി)യുടെ തലവനായ എല്‍ മെഞ്ചോയ്ക്ക് ജലിസ്കോയിലെ തപല്‍പയില്‍ ഞായറാഴ്ചയുണ്ടായ വെടിവയ്പിലാണ് പരിക്കേറ്റത്. തുടര്‍ന്ന് മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് എല്‍ മെഞ്ചോ മരിച്ചത്. മെഞ്ചോയുടെ കൊലപാതകത്തിന് പിന്നാലെ അനുയായികള്‍ രാജ്യവ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. 20 സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.