9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025

ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകം; ഇന്ത്യ പ്രതിരോധത്തില്‍

വിവരങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പേ പങ്കുവച്ചതായി കാനഡ
യുഎസും കടുത്ത നിലപാടിലേക്ക്; വിവരങ്ങള്‍ ലഭിച്ചതായി സ്ഥിരീകരണം
Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2023 9:57 pm

ഖലിസ്ഥാന്‍ ഭീകരന്‍ കാനഡയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കാനഡ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ പ്രതിരോധത്തില്‍. വിഷയത്തില്‍ യുഎസും കടുത്ത നിലപാടിലേക്ക് നീങ്ങുമെന്ന് സൂചനകള്‍ ഉണ്ടായതോടെ ഇന്ത്യ സമ്മര്‍ദ്ദം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്
ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ട് എന്ന ആരോപണം ആഴ്ചകള്‍ക്ക് മുമ്പേ ഇന്ത്യയുമായി പങ്കുവെച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ചയായ ഗുരുതര ആരോപണങ്ങളില്‍ കാനഡ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നുമില്ല. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിലുള്ള ആശയവിനിമയത്തിന്റെ രേഖകള്‍ കാനഡയുടെ പക്കലുണ്ടെന്നാണ് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കാനഡ ഇന്ത്യക്കെതിരെ തെളിവുകള്‍ ഹാജരാക്കിയാല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമായി വിലയിരുത്തപ്പെടും.
ഇന്റലിജന്‍സ് വിവരം ലഭിച്ചെന്ന ട്രൂഡോയുടെ അവകാശവാദം ഇന്ത്യ നിഷേധിച്ചു. എങ്കിലും ഇന്നലെ വിഷയവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. അതിനിടെ കനേഡിയൻ രഹസ്യാന്വേഷണ ഏജൻസികൾ നിയമവിരുദ്ധ മാർഗത്തിലൂടെ വിവര ശേഖരണം നടത്തിയിട്ടുണ്ടോ എന്നറിയാൻ വിശദമായ പരിശോധന വേണമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്,
അതിര്‍ത്തി കടന്നുള്ള അടിച്ചമര്‍ത്തലുകള്‍ അംഗീകരിക്കാൻ സാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ പ്രതികരിച്ചു. കാനഡയുടെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്നും യുഎസ് ആവശ്യപ്പെടുന്നു. സംഭവത്തെക്കുറിച്ച്‌ അമേരിക്ക അന്വേഷിക്കുകയാണെന്നും ബ്ലിങ്കൻ പറഞ്ഞു. യുഎസിന്റെ നിലപാടുമാറ്റത്തിലും ഇന്ത്യ പ്രതികരണം നടത്തിയിട്ടില്ല.
ഇന്ത്യൻ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ‘ഫൈവ് ഐസ്‌‘രാജ്യങ്ങൾക്കിടയിൽ പങ്കുവച്ചിരുന്നതായി കാനഡയിലെ യുഎസ് അംബാസഡർ ഡേവിഡ് കോഹൻ സ്ഥിരീകരിച്ചു. യുഎസ്എ, കാനഡ, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ അഞ്ച് രാജ്യങ്ങളുടെ സംയുക്ത രഹസ്യാന്വേഷണ ഏജന്‍സിയായ ഫൈവ് ഐസ് ആണ് നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിച്ചത്. ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് തന്നെ ഈ രാജ്യങ്ങൾക്കിടയിൽ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിട്ടിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ.

Eng­lish sum­ma­ry; Assas­si­na­tion of Khal­is­tan Leader; India on defense
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.