22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

സ്ത്രീയെ ആക്രമിച്ചു; കൃഷിയിടം നശിപ്പിച്ചു; ബിജെപി എംപിക്കെതിരെ കേസ്

Janayugom Webdesk
റാഞ്ചി
July 17, 2024 8:53 pm

ഝാര്‍ഖണ്ഡില്‍ സ്ത്രീയെ അക്രമിച്ച ബിജെപി എംപി ദുല്ലു മഹതോയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ബഗ്മാര നിയമസഭാ മണ്ഡലത്തിലെ ചിതാഹി ബസ്തിയിലാണ് സംഭവം. നീരാ ദേവിയെന്ന സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മഹ്തോയുടെ സഹായിക്കെതിരെയും പൊലീസ് കേസെടുത്തു. ധന്‍ബാദില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിക്കെതിരെ സർക്കാർ ജീവനക്കാരെ ആക്രമിക്കൽ, സമാധാനാന്തരീക്ഷം തകർക്കൽ, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളുണ്ട്. 

ബഗ്മാരയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ ആളാണ് ദുല്ലു മഹ്തോ. 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് മഹ്തോയ്ക്കെതിരെ യുവതിയുടെ ഭര്‍ത്താവ് കോടതിയില്‍ സാക്ഷിമൊഴി നല്‍കിയിരുന്നു. ഇതിന്റെ വെെരാഗ്യത്താലാണ് മഹ്തോയുടെ സഹായികള്‍ യുവതിയെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. മര്‍ദിച്ചതിന് പുറമെ ജെസിബി ഉപയോഗിച്ച് അവരുടെ കൃഷിയിടം പൂര്‍ണമായി നശിപ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. 

നേരത്തെ ഇവരുടെ തന്നെ രാംരാജ് ക്ഷേത്രത്തിന് സമീപമുള്ള ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നതായും ആരോപണമുണ്ട്. അതേസമയം ഇതുവരെ മഹ്തോ 50 ലേറെ കേസുകളില്‍ പ്രതിയായിട്ടുണ്ട്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് ജംഷഡ്പൂർ ഈസ്റ്റ് അസംബ്ലി നിയോജക മണ്ഡലത്തിലെ സ്വതന്ത്ര എംഎൽഎ സരയൂ റോയ് ആവശ്യപ്പെട്ടു. നീരാദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും കേസ് അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ധൻബാദ് എസ്എസ്പി എച്ച്പി ജനാർദൻ പറഞ്ഞു. 

Eng­lish Sum­ma­ry: assault­ed the woman; The farm was destroyed; Case against BJP MP
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.