12 December 2025, Friday

Related news

December 12, 2025
December 6, 2025
November 26, 2025
November 18, 2025
October 31, 2025
October 18, 2025
October 17, 2025
October 7, 2025
October 6, 2025
October 4, 2025

സത്യൻ മൊകേരിയുടെ വിജയം വിളംബരം ചെയ്ത നിയമസഭാ മണ്ഡലം കൺവെൻഷനുകൾ

പൊതു പര്യടനം നാളെമുതൽ 
Janayugom Webdesk
കൽപറ്റ
October 28, 2024 12:20 pm

വയനാട് ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ വിജയം വിളംബരം ചെയ്ത നിയമസഭാ മണ്ഡലം കൺവെൻഷനുകൾ. വയനാട് മണ്ഡലത്തിലെ 5 മണ്ഡലം കൺവെൻഷനുകൾ പൂർത്തിയായി. കൽപ്പറ്റ , ബത്തേരി , തിരുവമ്പാടി ‚മാനന്തവാടി, നിലമ്പൂർ മണ്ഡലങ്ങളിലാണ് കൺവെൻഷനുകളാണ് പൂർത്തിയായത്. വൻ ജനസഞ്ചയമാണ് കൺവെൻഷനുകളിലേക്ക് ഒഴുകിയെത്തിയത്. 

കൂറ്റൻ റാലികളോടെ നടന്ന കൺവെൻഷനുകളിൽ നൂറുകണക്കിന് സ്‌ത്രീകളും കുട്ടികളും പങ്കെടുത്തു. 1001 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റികൾക്ക് കൺവെൻഷൻ രൂപം നൽകി . ഏറനാട്, വണ്ടൂർ മണ്ഡലം കൺവെൻഷനുകൾ ഇന്ന് നടക്കും . വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പൊതുപര്യടനം നാളെ മാനന്തവാടി മണ്ഡലത്തിവ്‍ നിന്നാരംഭിക്കും . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.