21 February 2026, Saturday

Related news

February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം : ബിജെപി കനത്ത പരാജയം നേരിടുമെന്ന് അഭിപ്രായ സര്‍വേഫലം

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2023 11:01 am

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പിലെ ആദ്യ അഭിപ്രായ സര്‍വേയില്‍ ബിജെപിക്ക് പരാജയം. മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ നിന്നും പുറത്തു പോകുമെന്നും ‚തെലങ്കാനയില്‍ ഒരു തരത്തിലും ശക്തമായ പ്രതിപക്ഷമാകാന്‍ പോലും ബിജെപിക്ക് കഴിയില്ലെന്നുമാണ് എബിപി- സി വോട്ടര്‍ അഭിപ്രായ സര്‍വെയില്‍വേളിവാകുന്നത്.

ഛത്തീസ്ഗഢില്‍ ഭരണകക്ഷിക്കാണ് മുന്‍തൂക്കം. തലെങ്കാനയില്‍ ഭരണത്തിലുള്ള ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിന് 43 മുതല്‍ 55 വരെ സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വെ പ്രവചിക്കുന്നു.

ബിജെപിക്ക് സംസ്ഥാനത്ത് അഞ്ച് മുതല്‍ 11 സീറ്റുകള്‍ വരെയാകും പരമാവധി നേടാന്‍ സാധിക്കുകയെന്നും സര്‍വേഫലം സൂചിപ്പിക്കുന്നു.മിസോറാമില്‍ തൂക്കുസഭയെന്നാണ് പ്രവചനം. രജസ്ഥാനിലെ അഭിപ്രായ സര്‍വേഫലം പുറത്തു വരാനിരിക്കുന്നേയുള്ളു 

Eng­lish Summary:
Assem­bly elec­tion result: BJP will face a major defeat, accord­ing to opin­ion polls

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.