14 February 2026, Saturday

Related news

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ശ്യാമ രാജീവ് മികച്ച റിപ്പോര്‍ട്ടര്‍

Janayugom Webdesk
തിരുവനന്തപുരം
April 5, 2025 10:46 pm

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കുള്ള മീഡിയ അവാർഡ് പ്രഖ്യാപിച്ചു. ജനയുഗം തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ശ്യാമ രാജീവ് മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് നേടി. മികച്ച റിപ്പോര്‍ട്ടിങ്ങിന് നവജിത് എ (കൈരളി ന്യൂസ് ഓൺലൈൻ), ഗോകുൽനാഥ് (മാതൃഭൂമി ന്യൂസ്) എന്നിവരും സമഗ്ര കവറേജിനുള്ള അച്ചടി, ശ്രവ്യ, ഓൺലൈൻ, ദൃശ്യ മാധ്യമ വിഭാഗം അവാർഡുകള്‍ ദേശാഭിമാനി, റെഡ് എഫ്എം, അന്വേഷണം, കേരള വിഷൻ എന്നിവയും നേടി. 

കെ ബി ജയചന്ദ്രൻ (മെട്രോവാർത്ത) മികച്ച ഫോട്ടോഗ്രാഫറും ശിവപ്രസാദ് എസ് (റിപ്പോർട്ടർ ടി വി) മികച്ച വീഡിയോഗ്രാഫറുമായി. 10,000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. നിയമസഭ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.