15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നതിനായി മാർച്ച് അവസാനംവരെ സമ്മേളനം ചേരാനാണ് ആലോചന. 17ന് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും. 20 മുതൽ 23 വരെയും തുടർന്ന് ഫെബ്രുവരി ഏഴു മുതൽ 13 വരെയും സമ്മേളനം ചേരും. ഫെബ്രുവരി ഏഴിനാകും ബജറ്റ് അവതരിപ്പിക്കുക.
നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് കെ എൻ ബാലഗോപാൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മന്ത്രിസഭ ഉപസമിതിയെ ചുമതലപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.