20 January 2026, Tuesday

Related news

January 14, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

നിയമസഭാ സമ്മേളനം ഏഴ് മുതല്‍

web desk
തിരുവനന്തപുരം
August 2, 2023 4:08 pm

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഈമാസം ഏഴിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ദിവസം ചേരുന്ന സമ്മേളനം പ്രധാനമായും നിയമ നിര്‍മ്മാണത്തിനായാണ് സമ്മേളനം. സുപ്രധാനമായ ഒട്ടേറെ ബില്ലുകളും പരിഗണിക്കും. 24നാണ് സഭ സമാപിക്കുക.

ആദ്യദിനമായ തിങ്കളാഴ്ച, മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എംഎല്‍എയുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തും. മറ്റു നടപടികളിലേക്ക് കടക്കാതെ സഭ അന്ന് പിരിയും. 11 മുതല്‍ 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്. 2023–24 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണന 21നാണ് നിശ്ചയിച്ചിരിക്കുന്നത്.

കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആന്റ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് (അക്രമവും സ്വത്ത് നാശവും തടയൽ) ഭേദഗതി ബിൽ, 2023 കേരള നികുതി (ഭേദഗതി) ബിൽ, 2023 II സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുശേഷം വരുന്ന ബില്ലുകൾ, കേരള ലൈവ്‌സ്റ്റോക്ക് ആന്റ് പൗൾട്രി ഫീഡും മിനറൽ മിശ്രിതവും (നിർമ്മാണവും വിൽപ്പനയും നിയന്ത്രിക്കൽ) ബിൽ, 2022, കേരള കോഓപ്പറേറ്റീവ് സൊസൈറ്റീസ് (മൂന്നാം ഭേദഗതി) ബിൽ 2022, പരിഗണിക്കാനിടയുള്ള മറ്റ് പ്രധാനപ്പെട്ട ബില്ലുകൾ കേരള കോഓപ്പറേറ്റീവ് സൊസൈറ്റീസ് (ഭേദഗതി) ബിൽ 2021, ശമ്പളത്തിന്റെയും അലവൻസുകളുടെയും പേയ്‌മെന്റ് (ഭേദഗതി) ബിൽ, 2022, കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായമായ വേതനം (ഭേദഗതി) ബിൽ, 2022, ശ്രീ പണ്ടാരവക ലാൻഡ്‌സ് (വെസ്റ്റിങ് ആന്റ് എൻഫ്രാഞ്ചൈസ്‌മെന്റ്) ഭേദഗതി ബിൽ, 2022, കേരള ക്ഷീര കർഷക ക്ഷേമനിധി (ഭേദഗതി) ബിൽ 2023, കേരള പബ്ലിക് സർവീസ് കമ്മിഷൻ (ചില കോർപ്പറേഷനുകളെയും കമ്പനികളെയും സംബന്ധിച്ചുള്ള അധിക പ്രവർത്തനങ്ങൾ) ഭേദഗതി ബിൽ 2023, അബ്കാരി (ഭേദഗതി) ബിൽ, 2023 കേരള മെഡിക്കൽ എജ്യുക്കേഷൻ (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ നിയന്ത്രണവും നിയന്ത്രണവും) ഭേദഗതി ബിൽ 2023, ക്രിമിനൽ നടപടി ചട്ടം (കേരള ഭേദഗതി) ബിൽ 2023, ഇന്ത്യൻ പാർട്ണർഷിപ്പ് (കേരള ഭേദഗതി) ബിൽ 2023 എന്നിവയാണ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍.

മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ഏഴിനു ചേരുന്ന കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്യുന്ന പ്രകാരം ക്രമീകരിക്കുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞു.

Eng­lish Sam­mury: Ker­ala Assem­bly Ses­sion from Sev­enth August 2023

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.