28 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 26, 2025

നിയമസഭാ സമ്മേളനം നാളെ മുതല്‍; ബജറ്റ് ഫെബ്രുവരി ഏഴിന്

Janayugom Webdesk
തിരുവനന്തപുരം
January 16, 2025 9:12 am

പതിന‍ഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നാളെ മുതൽ മാർച്ച് 28 വരെ നടക്കും. 27 ദിവസമാണ് സഭ സമ്മേളിക്കുകയെന്ന് സ്പീക്കര്‍ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 2025–26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യും. തിങ്കള്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾ നടക്കും. തുടർന്ന് ഫെബ്രുവരിയില്‍ സഭ പുനരാരംഭിക്കും. 

ഏഴിനാണ് ബജറ്റ് അവതരണം. 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച. 13ന് സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യര്‍ത്ഥനകൾ പരിഗണിക്കും. 14 മുതൽ മാർച്ച് രണ്ട് വരെ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാർച്ച് നാല് മുതൽ 26 വരെയുള്ള കാലയളവിൽ 13 ദിവസം 2025–26 വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്തു പാസാക്കും.
രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും. ഗവൺമെന്റ് കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുമെന്നും സ്പീക്കർ പറഞ്ഞു. നിയമസഭ സെക്രട്ടറി എൻ കൃഷ്ണകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

TOP NEWS

January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.