17 December 2025, Wednesday

Related news

December 17, 2025
December 16, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; നിയമസഭാ സമ്മേളനം ഇന്ന് താൽക്കാലികമായി പിരിയും

Janayugom Webdesk
തിരുവനന്തപുരം
August 10, 2023 9:41 am

പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഇന്ന് താല്‍ക്കാലികമായി അവസാനിക്കുന്ന സമ്മേളനം പുതുപ്പള്ളി ഫലം വന്നതിന് ശേഷമായിരിക്കും വീണ്ടും ചേരുക. സെപ്റ്റംബർ 11 മുതൽ 14 വരെ സഭ സമ്മേളിക്കും. ഇന്നലെ ചേർന്ന കാര്യോപദേശക സമിതിയാണ് തീരുമാനം എടുത്തത്. നേരത്തെ ഈ മാസം 24 വരെ ചേരാനായിരുന്നു തീരുമാനിച്ചത്. ഇന്നും സെപ്റ്റംബര്‍ 11, 14 തീയതികളിലും ആവശ്യമെങ്കില്‍ അപരാഹ്ന സമ്മേളനം ചേരുന്നതിനും ബിഎസി യോഗം തീരുമാനിച്ചു.

 

Eng­lish Sum­ma­ry: Assem­bly ses­sion will break today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.