
എസ്ഐആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് സഹായം ചെയ്ത് നൽകാൻ കളക്ടർമാർക്ക് നിര്‍ദേശം നൽകി സർക്കാർ. ആർക്കും വോട്ടവകാശം ഇല്ലാതാകരുതെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരമാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഉന്നതികൾ, മലയോര പ്രദേശങ്ങൾ, തീരദേശ മേഖലകൾ, മറ്റ് പിന്നോക്ക മേഖലകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവർക്ക് സഹായം നൽകണം. ഇതിനായി വില്ലേജ് ഓഫിസര്‍മാരുടെ ആവശ്യപ്രകാരം അംഗൻവാടി, ആശാ, കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിക്കണം. അധിക ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ഇതര വകുപ്പുകളിൽ നിന്ന് ഉപയോഗിക്കണമെന്നും സർക്കാർ നിർദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.