12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 22, 2024
October 31, 2024
October 10, 2024
October 10, 2024
October 9, 2024
August 8, 2024
May 31, 2024
February 28, 2024
January 16, 2024

കരാറുകാരനില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയില്‍ അസി. എന്‍ജിനീയര്‍ പിടിയില്‍

Janayugom Webdesk
റാന്നി
August 8, 2024 4:27 pm

ബില്ല് മാറി നല്‍കുന്നതിന് കരാ‍റുകാരനിൽ നിന്ന് കെെകൂലി വാങ്ങിയ വനിതാ അസി. എൻജിനിയർ പിടിയിൽ. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ അസി.എന്‍ജിനീയര്‍ വി.വിജിയെയാണ് പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.ഇന്നലെ രാവിലെ വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസിലാണ് സംഭവം.

വേനലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര സഹായത്തോടെ പഞ്ചായത്തില്‍ രണ്ടാം വാര്‍ഡില്‍ നിര്‍മ്മിച്ച കുളവുമായി ബന്ധപ്പെട്ടാണ് കെെകൂലി വാങ്ങിയത്.പണി പൂര്‍ത്തിയായ പദ്ധതിയുടെ ബില്ല് മാറി നല്‍കണമെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്ന് ഇവര്‍ കരാറുകാരനായ റെസന്‍ പി.റെജിയോട് ആവശ്യപ്പെടുകയായിരുന്നു.ഇവര്‍ നിരവധി തവണ സംസാരിച്ചതോടെ കൈക്കൂലി തുക അമ്പതിനായിരമായി കുറച്ചു.പിന്നീട് ആദ്യ ഗഡുവായി പതിമൂവായിരം രൂപ വീട്ടിലെ വൈദ്യുതി ചാര്‍ജ് അടക്കാനെന്നു പറഞ്ഞു വാങ്ങി.തുടര്‍ന്ന് സ്ഥലം മാറ്റം ആയതോടെ ബാക്കി തുകയ്ക്കായി കരാറുകാരോടു നിര്‍ബന്ധം ചെലുത്തിയതോടാണ് ഇവര്‍ വിജിലന്‍സിനെ സമീപച്ചത്.

Eng­lish Sum­ma­ry: Assis­tant Engi­neer arrest­ed while accept­ing bribe from contractor

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.