21 January 2026, Wednesday

കല‑സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ

Janayugom Webdesk
മാവേലിക്കര
July 17, 2023 12:01 pm

ഓണാട്ടുകരയിലെ കല, സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്നവരുടെ സാംസ്കാരിക കൂട്ടായ്മയായ “ഓണാട്ടുകര സാഹിതി” ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര സാഹിതി പ്രസിഡന്റ് ഡോ. മധു ഇറവങ്കര അധ്യക്ഷത വഹിച്ചു. സംഘടനയുടെ രക്ഷാധികാരി സ്വാതന്ത്ര്യസമരസേനാനി കെ ഗംഗാധരപ്പണിക്കരുടെ വിയോഗത്തിൽ അനുശോചനം അർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ഓണാട്ടുകര സാഹിതി മീഡിയ കോ ഓർഡിനേറ്റർ ബിനു തങ്കച്ചൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രഫ. വി സി ജോൺ രൂപകൽപന ചെയ്ത സംഘടനയുടെ ലോഗോ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പ്രകാശനം ചെയ്തു.

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം നേടിയ ജോൺ സാമുവേലിനെ പ്രഫ. മാമ്മൻ വർക്കി. ആദരിച്ചു. മധു തൃപ്പെരുന്തുറയുടെ കൊത്താറൻ എന്ന കഥാസമാഹാരം ശ്രീകുമാരൻ തമ്പി പ്രകാശനം ചെയ്തു. നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര പുസ്തകം ഏറ്റുവാങ്ങി. തുടർന്നു നടന്ന ഓണാട്ടുകരയോർമ്മകൾ എന്ന പരിപാടിയിൽ ശ്രീകുമാരൻ തമ്പി, ഡോ. എം ജി ശശിഭൂഷൺ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ജോൺ സാമുവേൽ എന്നിവർ ഓർമ്മകൾ പങ്കുവെച്ചു.

ഓണാട്ടുകര സാഹിതി സെക്രട്ടറി മുരളീധരൻ തഴക്കര, ട്രഷറർ ജോർജ് തഴക്കര, വൈസ് പ്രസിഡന്റ് കെ കെ സുധാകരൻ ജോയിന്റ് സെക്രട്ടറി മധു തൃപെരുന്തുറ, കൺവീനർ ബി സോമശേഖരനുണ്ണിത്താൻ, മീഡിയ കോ-ഓർഡിനേറ്റർ ബിനു തങ്കച്ചൻ, പ്രഫ. ഡി ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ കോർത്തിണക്കി മാന്നാർ രെജി കുമാർ അവതരിപ്പിച്ച ചന്ദ്രകാന്തം എന്ന സംഗീതപരിപാടിയും ചടങ്ങിന്റെ ഭാഗമായി നടന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.