19 January 2026, Monday

Related news

January 16, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025

ബഹിരാകാശ സഞ്ചാരി ജിം ലോവല്‍ അന്തരിച്ചു

Janayugom Webdesk
ന്യൂയോര്‍ക്ക്
August 9, 2025 9:34 am

ബഹിരാകാശ സ‍്ചാരിയും അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാ‍ന്‍ഡറുമായിരുന്ന ജിം ലോവല്‍ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചിക്കാഗോയില്‍ വച്ചാണ് മരണം . നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്.നാസയിൽ ഏറ്റവുംകൂടുതൽ ബഹിരാകാശയാത്രചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ലോവൽ.

നാസയുടെ ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളിൽ ഭാഗമായി. യുഎസ് നേവിയിൽ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ് ജിം ലോവൽ നാസയുടെ ഭാഗമാകുന്നത്. 1970 ഏപ്രിൽ 11നു കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് അപ്പോളോ 13 വിക്ഷേപിച്ചത്. പേടകത്തിന്റെ സർവീസ് മൊഡ്യൂളിലെ ഒരു ഓക്സിജൻ സംഭരണി പൊട്ടിത്തെറിച്ചാണ് ദൗത്യം പരാജയപ്പെട്ടത്. ഏപ്രിൽ 17ന് പേടകം പെസഫിക് പെസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.