
മെയ്‌വഴക്കം മാത്രം പോര, ശ്രദ്ധയും മനക്കരുത്തും കൂടി ചേര്‍ന്ന് യോഗയില്‍ മിന്നും പ്രകടനം കാഴ്ചവച്ച് കുട്ടികള്‍. സംസ്ഥാന കായിക മേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ഇനമാണ് യോഗ. അണ്ടർ 14, 17 വിഭാഗങ്ങളില്‍ ബോയ്സ്, ഗേള്‍സ് വിഭാഗങ്ങളിലാണ് യോഗ ഉൾപ്പെടുത്തിയത്. ഇന്ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗ മത്സരത്തില്‍ കുട്ടികള്‍ അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവച്ചത്. ട്രെഡീഷണല്‍ യോഗാസന, ആര്‍ട്ടിസ്റ്റിക് യോഗ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. സിംഗിള്‍ സീനിയര്‍ ബോയ്സ് ഒന്നാം സ്ഥാനം- സ്നേഹില്‍ പി, എകെജി ഗവ. എച്ച്എസ്എസ് പിണറായി, കണ്ണൂര്‍, രണ്ടാം സ്ഥാനം- ജിതിന്‍ കൃഷ്ണ ജെ — കണ്ണാടി ഹയര്‍ക്കെന്‍ഡറി സ്കൂള്‍, പാലക്കാട്, മൂന്നാം സ്ഥാനം — അനയ് അഭിലാഷ് കോട്ടയം, സെന്റ് ജോണ്‍ ദ ബാപിസ്റ്റ് നെടുങ്കുന്നം. സീനിയര്‍ ഗേള്‍സ് ആര്‍ട്ടിസ്റ്റിക് യോഗാസന സിംഗിള്‍— ഒന്നാം സ്ഥാനം ‑അനുവര്‍ണിക എസ് — കണ്ണൂര്‍ മമ്പറം യുപിഎസ്, രണ്ടാം സ്ഥാനം — ആത്മിക ബി എ- കെപിആര്‍ പിഎച്ച്എസ് കൊങ്ങാട്,പാലക്കാട്, മൂന്നാം സ്ഥാനം ‑എ ബി ചന്ദന ‑പി കെ ജി എച്ച് എസ്എസ് ബാലുശേരി, കോഴിക്കോട്.
ഒരു കുട്ടിയ്ക്ക് ഏഴ് ആസനങ്ങളാണ് മത്സരത്തില്‍ ഉള്ളത്. നിര്‍ബന്ധമായും നാല് ആസനം ചെയ്തിരിക്കണം. മൂന്ന് ആസനം ഓപ്ഷണലാണ്. ഓരോ ആസനത്തിനും പത്തു മാര്‍ക്കു വീതമാണ് ലഭിക്കുക. നിര്‍ബന്ധമായും ചെയ്യേണ്ട ആസനത്തില്‍ 30 സെക്കന്റ് ഹോള്‍ഡ് ചെയ്യണം. ഓപ്ഷണല്‍ ആസനത്തില്‍ 15 സെക്കന്റുമാണ് ഹോള്‍ഡ് ചെയ്യേണ്ടത്. ഓരോ ആസനത്തിനും പത്ത് മാര്‍ക്കു വീതമാണ്. സമയത്തിന് രണ്ട് മാര്‍ക്കും ലഭിക്കും. ശരീരത്തിന്റെ കര്‍വ്. ആസനവുമായി ശരീരം എത്രമാത്രം യോജിക്കുന്നു എന്നിവ നോക്കിയും രണ്ട് മാര്‍ക്ക് ലഭിക്കും. ഹോള്‍ഡിങ് കുറയുന്നതിന് അനുസരിച്ച് മാര്‍ക്ക് കുറയും. 22 സെക്കന്റാണ് ഹോള്‍ഡിങ് സമയം.
ചീഫ് ജഡ്ജ് ഉള്‍പ്പെടെ അഞ്ച് ജഡ്ജസ്, ഇവാലുവേറ്റര്‍, ടൈം ജഡ്ജ് എന്നിവരാണ് മത്സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്തുന്നത്. നാഷണല്‍ , ഇന്റര്‍നാഷണല്‍, സ്റ്റേറ്റ് റഫറികളാണ് ജഡ്ജസായി വരുന്നത്. 2017 മുതല്‍ യോഗ അസോസിയേഷന്റെ ഭാഗമായി മത്സരങ്ങള്‍ നടക്കുന്നുണ്ട്. അന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേരളമാണ് സ്പോര്‍ട്സ് യോഗ രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്നത്. 2021 ല്‍ കേന്ദ്ര സര്‍ക്കാരും അവതരിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.