22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024
September 28, 2024
September 27, 2024
September 17, 2024

പത്തേമാരിയില്‍ കടല്‍ കടന്നവര്‍ ഒത്തുചേരുന്നു

Janayugom Webdesk
ഗുരുവായൂര്‍
January 5, 2023 6:06 pm

പ്രവാസ ജീവിതത്തിന്റെ ആദ്യ കാലത്ത് മരുപ്പച്ചയുടെ പ്രതീക്ഷകളുമായി പത്തേമാരിയിലും കപ്പലിലുമായി നാടുവിട്ടവര്‍ ഒത്തുചേരുന്നു. പത്തേമാരി പ്രവാസി സമിതിയുടെ നേതൃത്വത്തിലാണ് പ്രവാസ ജീവിതത്തിന്റെ അതിതീക്ഷ്ണമായ ഓര്‍മ്മകളുമായി കൂടിച്ചേരുന്നത്. 1965 മുതല്‍ 75 വരെയുള്ള കാലഘട്ടമായിരുന്നു പത്തേമാരി യാത്രകളുടെ സജീവകാലമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കള്ളത്തോണി കയറിയവര്‍ എന്ന് പരിഹാസ രൂപേണ പലരും വിളിച്ചവര്‍ പിന്നീട് പ്രവാസജീവിതത്തില്‍ വന്‍ വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി. ചിലരൊക്കെ ആ മരുഭൂമിയിലെ വെയിലില്‍ വാടിത്തളര്‍ന്നു. കപ്പല്‍ കയറിയവര്‍ അവിടെയെത്തിയതിന് നാട്ടില്‍ തെളിവൊന്നുമില്ലാത്തതിനാല്‍ ചിലര്‍ അന്വേഷണങ്ങളുടേയും കാത്തിരിപ്പുകളുടേയും പരിധിക്കപ്പുറത്ത് രോദനങ്ങളായി.

അവകാശങ്ങള്‍ നേടിയെടുക്കാനൊന്നുമല്ല തങ്ങള്‍ കൂടിച്ചേരുന്നതെന്ന് അവര്‍ പറഞ്ഞു. ആ ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ പങ്കുവെയ്ക്കാനായി മാത്രം. ഈ കൂടിച്ചേരലിന് പിന്തുണയുമായി മറ്റു പ്രവാസികളുമുണ്ട്. ജനുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ഗുരുവായൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ ചേരുന്ന സംഗമം എന്‍കെ അക്ബര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ മുഖ്യാതിഥിയാകും. കരീം പന്നിത്തടം, ഷെരീഫ് ഇബ്രാഹിം, അനസ്ബി, അബ്ദു തടാകം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Summary;At path­e­mari the sea­far­ers gather
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.