ആലപ്പുഴയിൽ നിന്ന് വരുന്ന കണ്ണൂർ എക്സിക്യൂട്ടീവ് അരമണിക്കൂർ വൈകിയോടുകയും ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള രാത്രി 8.10 നുള്ള അവസാന ട്രെയിൻ പുറപ്പെടാന്‍ വൈകിയതോടെ നിരവധി യാത്രക്കാർ വലഞ്ഞു. ഇതുമൂലം യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. യാത്രക്കാരുടെ നിരവധി കാലത്തെ ആവശ്യമാണ് ട്രെയിൻ സമയം പുനപരിശോധിക്കുക എന്നത്. മുൻപും ഇത്തരത്തിലുള്ള സംഭവമുണ്ടായി. എട്ടേ പത്തിനുള്ള അവസാന ട്രെയിൻ ഷൊർണൂരിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞാൽ പിന്നീട് പുലർച്ചെ 3.50ന് ഉള്ള രാജ റാണി എക്സ്പ്രസ് മാത്രമാണ് ആശ്രയം. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ട്രെയിൻ വൈകിയതിനാൽ ദുരിതത്തിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.