22 January 2026, Thursday

102-ാം വയസ്സില്‍ ജാനകിയമ്മ സന്തോഷത്തോടെ അഗതി മന്ദിരത്തിലേക്ക്

Janayugom Webdesk
അടൂര്‍
March 20, 2023 4:57 pm

അടച്ചിട്ട വീട്ടില്‍ തനിച്ചാക്കപ്പെട്ട 102 വയസ്സുള്ള വൃദ്ധമാതാവിന് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തില്‍ സുഖ താമസം . സംരക്ഷണം നല്‍കിയിരുന്ന മകള്‍ രമണിയമ്മയുടെ മകന്റെ ചികിത്സാര്‍ത്ഥം കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതോടെയാണ് ജാനകിയമ്മ ഒറ്റപ്പെട്ടത്. വീടിനോട് ചേര്‍ന്ന ഒറ്റമുറിയില്‍ കതകടച്ച് ഇരിപ്പായ ജാനകിയമ്മ മകളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. മകള്‍ ചെറുമകനുമായി ആശുപത്രിയിലാണെന്ന് ജാനകിയമ്മയ്ക്ക് അറിയില്ല. അയല്‍ക്കാര്‍ ഭക്ഷണം എത്തിച്ച് വിളിച്ചിട്ടും കതക് തുറക്കുകയോ ഭക്ഷണം കഴിക്കാന്‍ തയ്യാറാവുകയോ ചെയ്യാത്തതിനാല്‍ കൗണ്‍സിലര്‍ അച്ചന്‍കുഞ്ഞ് ജോണും പൊതുപ്രവര്‍ത്തകനായ അരുണ്‍കുമാറും ചേര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ജാനകിയമ്മയുടെ സംരക്ഷണം ഏറ്റെടുക്കുകയുമായിരുന്നു.

ജാനകിയമ്മ മൂന്ന് മക്കളും ചെറുമക്കളും, അവരുടെ മക്കളുമായി നാലാം തലമുറയില്‍ എത്തിനില്‍ക്കുമ്പോഴും ജീവിതത്തില്‍ ചിലവാശികള്‍ ഒക്കെയുണ്ട്. അതിന്റെ ഫലമായി മക്കളോടുപിണങ്ങി ഓച്ചിറയില്‍ പോയി താമസമാക്കിയിരുന്നു. വിവരമറിഞ്ഞ് മകള്‍ ഓച്ചിറയില്‍ എത്തി കൂട്ടിക്കൊണ്ടുവന്നു കൂടെ നിര്‍ത്തി സംരക്ഷിച്ചു വന്നിരുന്നതാണ്. രമണിയമ്മയുടെ ഭര്‍ത്താവ് രോഗതുരനായി കഴിഞ്ഞ ദിവസം മരണമടയുകയും അവിവാഹിതനായ ഇളയ മകന്‍ ചികിത്സാര്‍ത്ഥം എറണാകുളത്തേക്ക് പോവുകയും ചെയ്തതോടെയാണ് ഈ അവസ്ഥയുണ്ടായതെന്ന് അയല്‍വാസികള്‍ പറഞ്ഞു. 

Eng­lish Sum­ma­ry: At the age of 102, Janaki­amma hap­pi­ly went to old age home

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.