3 January 2026, Saturday

Related news

January 2, 2026
December 31, 2025
December 28, 2025
December 25, 2025
December 23, 2025
December 13, 2025
December 5, 2025
November 27, 2025
November 26, 2025
November 24, 2025

ആറ്റ് പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിച്ചു

Janayugom Webdesk
ഈരാറ്റുപേട്ട
March 31, 2025 12:02 pm

സ്വകാര്യ വ്യക്തി തന്റെ പുരയിടത്തോടനുബന്ധിച്ചുള്ള മിനച്ചിലാറിന്റെ തീരം കെട്ടി എടുത്ത്‌ സ്വന്തമാക്കാനുള്ള നീക്കം റവന്യൂ അധികാരികളുടെ ഇടപെടലിനെ തുടർന്ന് ഒഴിപ്പിച്ചു. ഈരാറ്റുപേട്ട പുത്തൻ പള്ളിക്ക് സമീപത്തെ തടവനാൽ പാലത്തിന് സമീപം ബ്ലോക്ക് നമ്പർ 67 ൽ പ്പെട്ട പുരയിടത്തോടനുബന്ധിച്ചുള്ള ആറ്റ് തീരമാണ് കയ്യേറിയത് .മാസങ്ങളായി സർക്കാർ അവധി ദിവസങ്ങളും മറ്റും നോക്കിയാണ് ഇയാള്‍ കയ്യേറ്റം നടത്തിയിരുന്നത്. വേനൽ കാലം ആരംഭിച്ചതോടെ മീനച്ചിലാറിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയപ്പോള്‍ അവധി ദിവസങ്ങളിൽ ആറ്റിലേക്കിറക്കി തീരം കെട്ടാനുള്ള അടിത്തറ കോണ്‍ക്രീറ്റിങ്ങ് നടത്തിയിരുന്നു. ഇതെ തുടർന്ന് റവന്യൂ അധികാരികളെത്തി പുരയിട ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തിരുന്നു. എന്നാല്‍ ഇത് മറികടന്ന് വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇതിനെ തുടർന്ന് മീനച്ചിൽ ഭൂരേഖാ തഹസിൽദാർ കെ.സുനിൽ കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് താലൂക്ക് സർവ്വെ ഓഫീസർ ജോ ജോസഫിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ കൈയ്യേറ്റ സ്ഥലത്തെത്തി സ്ഥലം അളന്ന് തിരിച്ച് വേലികെട്ടിത്തിരിച്ച് കൈയ്യേറ്റം ഒഴിപ്പിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.