14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 8, 2025
February 23, 2025
February 23, 2025
February 19, 2025
February 9, 2025
February 7, 2025
February 3, 2025
February 3, 2025
January 27, 2025
January 19, 2025

“അടൽ വാജ്‌പേയിയും എൽകെ അദ്വാനിയും വിദേശത്തേക്ക് പോയിട്ടുണ്ട്, പക്ഷേ അവരാരും…”: രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് രാജ്‌നാഥ് സിംഗ്

Janayugom Webdesk
ചണ്ഡീഗഡ്
September 29, 2024 10:53 am

വിദേശ സന്ദർശനത്തിനിടെ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി സ്ഥാനാർത്ഥി ഒ പി ധങ്കറിനായി ഹരിയാനയിലെ ബദ്‌ലിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. 

മുതിർന്ന ബിജെപി നേതാക്കളായ അടൽ ബിഹാരി വാജ്‌പേയി, എൽ കെ അദ്വാനി എന്നിവരും പ്രതിപക്ഷ നേതാക്കളായിരുന്നു, എന്നാൽ അവർ ഒരിക്കലും മറ്റ് രാജ്യങ്ങളിൽ സ്വന്തം രാജ്യത്തിന്റെ പ്രശസ്തി തകർക്കാൻ ശ്രമിച്ചിട്ടില്ല.

സിഖ് സമുദായത്തെക്കുറിച്ച് യുഎസിൽ ഗാന്ധി നടത്തിയ പരാമർശങ്ങളെ പരാമർശിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെൻ്റ് പദ്ധതിക്കെതിരെ കോൺഗ്രസ് അപവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.