
എയര്‍ ട്രാഫിക് കണ്‍ട്രോളിലെ (എടിസി) സാങ്കേതിക തകരാര്‍ കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ നൂറിലധികം സര്‍വീസുകള്‍ വൈകി. യാത്ര ചെയ്യാനാകാതെ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.യാത്രക്കാര്‍ക്കായി എയര്‍ലെനുകള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കി. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
യാത്രക്കാർ നിരന്തരം എയർലൈനുകളുമായി ബന്ധപ്പെണമെന്ന് ഡൽഹി എയർപോർട്ട് സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ അറിയിപ്പ് നൽകി. തകരാറിന് പിന്നിലെ കാരണം വിമാനത്താവള അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇൻഡിഗോയുടെും എയർ ഇന്ത്യയുടെയും വിമാനങ്ങളാണ് ഇവിടെ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത്. കേരളത്തിലേക്ക് ഉൾപ്പെടെ രാവിലെ ഡൽഹിയിൽനിന്നും സർവീസുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.