മേപ്പാടിയില്‍ പുഴുവരിച്ച കിറ്റുകളിലെ സോയാബീൻ കഴിച്ച മേപ്പാടിയില്‍ 3 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കുട്ടികള്‍ക്ക് വയറിളക്കവും ശര്‍ദിയുമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളാണ് അനുഭവപ്പെട്ടത്. നിലവില്‍ കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല. ഒരു കുട്ടിയെ ആണ് ആശുപത്രിയില്‍ കൊണ്ടുവന്നിട്ടുള്ളത്. ഈ കുട്ടിയുടെ ബന്ധുവായ ഒരു കുട്ടിയും ഫ്‌ളാറ്റിലുള്ള മറ്റൊരു കുട്ടിക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടുണ്ടെന്നാണ് വിവരം.
ഇവരെല്ലാം തന്നെ സൊയാബീന്‍ കഴിച്ചിട്ടുള്ളതാകാം ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള കാരണമെന്നാണ് സംശയിക്കുന്നത്. നേരത്തെയും വയറിന് ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇന്നലെ രാത്രിയോടെയാണ് കുട്ടിക്ക് ഛർദ്ദി അധികമായത്. ഇതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൃഷി മന്ത്രി പി പ്രസാദ് ആശുപത്രിയില്‍ കുട്ടികളെ കാണാനെത്തി. ദുരന്ത ബാധിതര്‍ക്ക് കൊടുത്ത ഭക്ഷണത്തില്‍ കൃത്യമായ പരിശോധന ഉണ്ടാവണമെന്നു കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.