ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷയിൽ ഉന്നത വിജയം നേടി പ്രാക്തന ഗോത്രമായ കാട്ടുനായ്ക്കർ വിഭാഗത്തിലെ പെൺകുട്ടി സി ആരതി. അഖിലേന്ത്യാ തലത്തിൽ എസ് ടി വിഭാഗത്തിൽ നാനൂറ്റി മുപ്പതാം റാങ്കും സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും കരസ്ഥമാക്കി കൊച്ചി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ പ്രവേശനം നേടി. മലപ്പുറം നിലമ്പൂർ മുണ്ടേരി അപ്പൻ കാപ്പ് കോളനിയിലെ പരേതനായ ചന്ദ്രന്റെയും ലീലയുടെയും മകളാണ്. അട്ടപ്പാടി മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്കൂളിലാണ് പഠിച്ചത്. കേരള കേന്ദ്ര സർവകലാശാലയുടെ തിരുവല്ല നിയമ പഠന വിഭാഗം, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പട്ടികവർഗ്ഗ വകുപ്പ് എന്നിവ സംയുക്തമായി അട്ടപ്പാടിയിൽ നടത്തിയ നിയമ പ്രവേശന പരീക്ഷ പരിശീലന ക്ലാസ്സിലെ വിദ്യാർത്ഥിയാണ് സി ആരതി.
കേരള കേന്ദ്ര സർവകലാശാലയിലെ നിയമപഠന വിഭാഗം അധ്യാപകരും ഗവേഷക വിദ്യാർഥികളുമാണ് അട്ടപ്പാടിയിൽ താമസിച്ചു മുഴുവൻ പരിശീലനവും നൽകിയത്. കേരള കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡീൻ ഡോ. കെ ഐ ജയശങ്കർ, നിയമ പഠന വിഭാഗം മേധാവി ഡോ. ജെ ഗിരീഷ് കുമാർ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി വരുന്നു. അടുത്തിടെ ഇതേ പരിശീലന ക്ലാസ്സിലെ വിദ്യാർത്ഥിയായ അട്ടപ്പാടി ചാവടിയൂർ മേലേമുള്ളി ഊരിലെ വി വിനോദിനിക്ക് തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ പ്രവേശനം ലഭിച്ചിരുന്നു.
English Summary: Athira to become a lawyer; Obtained top marks in the entrance examination
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.