കടുത്തുരുത്തിയിൽ മുൻ സുഹൃത്തിന്റെ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതി അരുൺ വിദ്യാധരൻ തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കോട്ടയം പൊലീസിന്റെ രണ്ടു സംഘങ്ങൾ തമിഴ്നാട്ടിൽ തുടരുകയാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്യും മുമ്പ് കോയമ്പത്തൂരിലായിരുന്നു അരുണിന്റെ ലൊക്കേഷൻ ലഭിച്ചത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. ആത്മഹത്യ പ്രേരണയ്ക്കു പുറമേ പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലാണ്. അരുണിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് കോതനല്ലൂർ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്.
English summary:Athira’s death: Arun’s phone switched off in Coimbatore
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.