10 February 2026, Tuesday

വിന്റര്‍ ഒളിമ്പിക്സ്: മെഡലുകള്‍ തകരുന്നുവെന്ന് പരാതി

Janayugom Webdesk
മിലാന്‍
February 10, 2026 10:19 pm

സ്വർണ മെഡൽ ജേതാവായ സ്കീയിങ് താരം ബ്രീസി ജോൺസൺ ഉൾപ്പെടെയുള്ള കായിക താരങ്ങളുടെ മെഡലുകൾ തകരുന്നതായുള്ള പരാതി അന്വേഷിക്കുമെന്ന് 2026 മിലാൻ‑കോർട്ടിന ഒളിമ്പിക്സ് സംഘാടകർ അറിയിച്ചു. ആൽപൈൻ സ്കീയിങ്ങില്‍ യുഎസ് താരം ജോൺസണാണ് മെഡല്‍ അടര്‍ന്നുവീഴുന്നതായി ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഞായറാഴ്ച നടന്ന വനിതകളുടെ ഡൗൺഹിൽ ആൽപൈൻ സ്കീയിങ്ങിൽ സ്വർണം നേടിയ ശേഷം ജോൺസൺ വാർത്താ സമ്മേളനത്തിൽ തന്റെ തകർന്ന മെഡൽ പ്രദർശിപ്പിച്ചിരുന്നു. ‘ഇതും ധരിച്ചുകൊണ്ട് ചാടരുത്, ഞാൻ ആവേശത്തോടെ ചാടുകയായിരുന്നു, അപ്പോൾ അത് ഒടിഞ്ഞു. ഇത് വല്ലാതെ തകർന്നിട്ടൊന്നുമില്ല, എങ്കിലും ചെറിയൊരു പൊട്ടലുണ്ട്’-ജോണ്‍സണ്‍ പറഞ്ഞു. ഞായറാഴ്ച നടന്ന യുഎസ് ഫിഗർ സ്കേറ്റിങ് ടീം ഇനത്തിൽ സ്വർണം നേടിയ അലീസ ലിയുവിനും സമാനമായ ഒരു അനുഭവമാണുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar