യുപിയില്‍ സമാജ് വാദി പാര്‍ട്ടി മുന്‍എംപിആതിഖ്അഹമ്മദിനേയും,സഹോദരനേയും വെടിവെച്ച്കൊന്ന കേസില്‍ മുഖ്യമന്ത്രിഅദിത്യനാഥ്സര്‍ക്കാരിനേയും,ബിജെപിയേയും നിശിതമായി വിമര്‍ശിച്ച്പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.
ഉത്തര്‍പ്രദേശ് എന്‍കൗണ്ടര്‍ പ്രദേശമായി മാറിയതായും,ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പൊലീസിന്‍റെ സുരക്ഷനിലനില്‍ക്കെയാണ് നടുറോഡില്‍വെച്ച് ആതിഖ് അഹമ്മദ് കൊല്ലപ്പെട്ടത്.
സംസ്ഥാനത്തിന്‍റെ ക്രമസമാധാന പാലനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങല്‍ ഉയര്‍ത്തുന്നതാണെന്ന് യുപിയുടെ മുന്‍ മുഖ്യമന്ത്രിയും ബഹുജന്‍സമാജ് പാര്‍ട്ടി നേതാവുമായ മായാവതി അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. നിയമം മൂലം നീതി നടപ്പാക്കുന്നതിന് പകരം ഇതെന്താണ് യു.പിയില്‍ നടക്കുന്നത്. ഉത്തര്‍പ്രദേശ് ഇന്ന് എന്‍കൗണ്ടര്‍ പ്രദേശായി മാറിയിരിക്കുന്നു, മായാവതി ട്വീറ്റ് ചെയ്തു.
ആതിഖിന്റെ കൊലപാതകത്തില്‍ യുപിയിലെ ജനങ്ങള്‍ പരിഭ്രാന്തരാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ ആദിത്യനാഥ് പരാജയപ്പെട്ടെന്നുമായിരുന്നു മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവും, പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവിന്റെ പ്രതികരണം.
പൊലീസിന്റെ കസ്റ്റഡിയില്‍ നില്‍ക്കെ നടുറോടില്‍ വെച്ചാണ് ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടിരിക്കുന്നതെന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള ആദിത്യനാഥ് സര്‍ക്കാരിന്റെ ക്രമസമാധാന പാലനത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങളാണ് ഉയര്‍ത്തുന്നത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ അതിന്റെ പാരമത്യയില്‍ എത്തിയിരിക്കുന്നു.
പൊലീസിന്റെ കസ്റ്റഡിയിലുള്ള രണ്ടാളുകളെ വെടിവെച്ച് കൊല്ലാന്‍ മാത്രം ക്രിമിനലുകള്‍ക്ക് ആത്മവിശ്വാസം വളര്‍ന്നെങ്കില്‍ ഇവിടെയുള്ള സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് പറയാനുണ്ടോ സംഭവത്തിന് ശേഷം ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ന്നിരിക്കുന്നു. ചിലയാളുകള്‍ മനപ്പൂര്‍വ്വം ഇത്തരമൊരു സാഹചര്യം നിര്‍മിക്കുകയാണ്അഖിലേഷ് പറയുന്നു. യുപി വെടിവെപ്പ് വെറുമൊരു കൊലപാതകമെന്നതിനപ്പുറം ബിജെപി സര്‍ക്കാരിന്റെ കീഴില്‍ അക്രമവും തീവ്രവാദവും എത്രത്തോളം വളര്‍ന്നു എന്നതിന്റെ തെളിവാണെന്നായിരുന്നു ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതികരണം.
ഉത്തർപ്രദേശിൽ അരാജകത്വമാണ് നടക്കുന്നത്.സംസ്ഥാനത്തെ ക്രമസമാധാന തകർച്ച തന്നെ ഞെട്ടിച്ചു. പൊലീസിന്റെയും മാധ്യമങ്ങളുടെയും മുൻപിൽവെച്ചാണ് കുറ്റവാളികൾ നിയമം കയ്യിലെടുത്തതെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ജനാധിപത്യത്തിൽ സ്ഥാനമില്ല എന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജ്ജി അഭിപ്രായപ്പെട്ടത്
English Summary:
Atiq Ahmed’s murder; Opposition parties against Adityanath government in UP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.