20 January 2026, Tuesday

എടിഎം മെഷിന് ചുറ്റും പടക്കം പൊട്ടിച്ചു; അലറാം കേട്ട് മോഷ്ടാവ് പ്രാണനും കൊണ്ടോടി

web desk
പാലക്കാട്
February 14, 2023 10:25 am

എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാനായിരുന്നു ലക്ഷ്യം. മെഷിന്‍ തകര്‍ക്കാന്‍ കൊണ്ടുവന്നത് പടക്കം. നാലുചുറ്റും പടക്കം വച്ച് തീക്കൊളുത്തി. പടക്കം പൊട്ടി മെഷിന്‍ തകരുന്നത് വരെ പുറത്തുകാത്തുനിന്നു. പക്ഷെ അലറാം ചതിച്ചു. പണാപഹരണം ഉപേക്ഷിച്ച് പ്രാണനും കൊണ്ടോടേണ്ടിവന്നു. കഥയല്ല, പാലക്കാട്ടെ മണ്ണാര്‍ക്കാട് ഇന്ന് പുലര്‍ച്ചെ നടന്നതാണ്. പൊലീസെത്തി അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. നീല ഷര്‍ട്ടും കറുത്ത പാന്‍സും ധരിച്ച മോഷ്ടാവ് മുഖംമൂടിയും അണിഞ്ഞിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. അലറാം മുഴങ്ങിയതിനൊപ്പം ബാങ്ക് മാനേജരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണിലേക്ക് സന്ദേശവും വന്നു. ഉടൻ മണ്ണാർക്കാട് പൊലീസിനെ ഇവര്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തും മുമ്പേ മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു.

Eng­lish Sam­mury: man­narkkadu sib atm attempt­ed theft by burst­ing crackers

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.