20 December 2025, Saturday

Related news

November 30, 2025
October 1, 2025
October 21, 2024
October 14, 2024
October 4, 2024
September 19, 2024
August 8, 2024
July 25, 2024
February 9, 2024
January 9, 2024

യുപിയില്‍ വീണ്ടും ക്രൂരത: പീഡനശ്രമം ചെറുത്ത ദളിത് യുവതിയെ തിളച്ച ശര്‍ക്കരപ്പാനിയില്‍ തള്ളിയിട്ടു

Janayugom Webdesk
ലഖ്നൗ
January 1, 2024 10:48 am

ഉത്തര്‍പ്രദേശില്‍ പീഡനശ്രമം ചെറുക്കുന്നതിനിടെ ദളിത് പെണ്‍കുട്ടിയെ തിളച്ച ശര്‍ക്കരപ്പാനിയില്‍ തള്ളിയിട്ടു. ബാഗ്പതിലുള്ള പഞ്ചസാര മില്ലില്‍ ബുധനാഴ്ചയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയും കുടുംബവും നാലുമാസമായി ധനൗറ സില്‍വര്‍നഗര്‍ ഗ്രാമത്തിലെ പഞ്ചസാര മില്ലില്‍ ജോലി ചെയ്തുവരികയാണ്.
ജോലിക്കിടെ ഉടമ പ്രമോദും സുഹൃത്തുക്കളായ രാജു, സന്ദീപ് എന്നിവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചെറുക്കുന്നതിനിടെ സമീപത്തിരുന്ന ശര്‍ക്കപ്പാനി തിളപ്പിക്കുന്ന പാത്രത്തിലേക്ക് കുട്ടിയെ തള്ളിയിട്ടു. ജാതിപരമായി അധിക്ഷേപിച്ചുവെന്നും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സഹോദരനും മറ്റും എത്തിയതോടെ ഇവര്‍ ഓടിരക്ഷപ്പെട്ടു.

Eng­lish Sum­ma­ry: Atroc­i­ty again in UP: Dalit girl who resist­ed molesta­tion thrown in boil­ing jag­gery water

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.