1 January 2026, Thursday

Related news

December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025

മലപ്പുറത്ത് പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരന്റെ കാല് തല്ലിയൊടിച്ചു

Janayugom Webdesk
മലപ്പുറം
January 16, 2023 6:46 pm

പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ചു. പെരിന്തല്‍മണ്ണ ആലിപ്പറമ്പിലാണ് കുട്ടിക്ക് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കളിക്കാനെത്തിയ കുട്ടികള്‍ സമീപത്തെ പറമ്പില്‍നിന്ന് പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ചാണ് സ്ഥലമുടമ മര്‍ദിച്ചത്. കാലിന്റെ എല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബൈക്ക് കൊണ്ട് കുട്ടിയെ ആദ്യം ഇടിച്ചുവീഴ്ത്തിയെന്നും പിന്നീട് കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നുമാണ് ആരോപണം. പരിക്കേറ്റ കുട്ടിയെ പ്രതിയുടെ ബന്ധുക്കള്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് വിവരമറിഞ്ഞെത്തിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: attack against minor boy in malappuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.