30 December 2025, Tuesday

Related news

December 29, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025

പാക് അർദ്ധസൈനിക സേന ആസ്ഥാനത്ത് സ്ഫോടനവും വെടിവയ്പും; മൂന്ന് പേർ കൊല്ലപ്പെട്ടു

Janayugom Webdesk
ഇസ്ലാമബാദ്
November 24, 2025 11:59 am

പാക് അർദ്ധസൈനിക സേനയായ ഫ്രോണ്ടിയർ കോർപ്സിന്റെ ആസ്ഥാനത്തിന് നേരെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ പെഷാവറിലെ സേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ചാവേറാക്രമണവും തുടർന്ന് വെടിവെപ്പും നടന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക് താലിബാന് സ്വാധീനമുള്ള പ്രവിശ്യയാണ് ഖൈബർ പഖ്തൂണ്‍ഖ്വ. തിങ്കളാഴ്ച രാവിലെ സേനാ ആസ്ഥാനത്ത് നിന്ന് സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ അവകാശപ്പെടുന്നു. ആക്രമണം സംബന്ധിച്ച് റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രദേശത്ത് രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ഫ്രോണ്ടിയർ കോർപ്സ് ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് എക്സിലടക്കം നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.