28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

May 15, 2023
May 12, 2023
May 2, 2023
April 20, 2023
April 17, 2023
April 17, 2023
April 16, 2023
April 14, 2023
April 12, 2023
April 10, 2023

സംസ്ഥാനത്ത് വീണ്ടും ഓടുന്ന ട്രെയിനിനുള്ളില്‍ അതിക്രമം; യാത്രക്കാരന് കുത്തേറ്റു

Janayugom Webdesk
ഷൊര്‍ണൂര്‍
May 15, 2023 9:09 am

സംസ്ഥാനത്ത് വീണ്ടും ഓടുന്ന ട്രെയിനിനുള്ളില്‍ യാത്രക്കാരന്റെ അതിക്രമം. ഷൊര്‍ണൂരില്‍വച്ച് യാത്രികന്‍ സഹയാത്രികനെ കുത്തുകയായിരുന്നു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. മരുസാഗര്‍ എക്‌സ്പ്രസിലാണ് സംഭവം. ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് ഗുരുവായൂര്‍ സ്വദേശിയായ അസീസ് സഹയാത്രികനെ കുത്തിയത്. ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. അസീസിനെ പിടികൂടി. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് ഇരുവരും യാത്ര ചെയ്തത്. കമ്പിപോലത്തെ ആയുധംകൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാര്‍ പരിഭ്രാന്തരായി ഓടി. ആക്രമണത്തിന് ശേഷം അസീസ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആര്‍പിഎഫിന്റെ പിടിയിലാകുകയായിരുന്നു. 

Eng­lish Sum­ma­ry: attack inside train run­ning again in state; The pas­sen­ger was stabbed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.