9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 3, 2025

കബാലിയുടെ ആക്രമണം; വിനോദ സഞ്ചാരികളുടെ കാറിന്റെ മുന്‍വശം തകര്‍ത്തു

Janayugom Webdesk
തൃശൂര്‍
January 12, 2025 3:11 pm

അതിരപ്പിള്ളിയില്‍ കൊമ്പന്‍ കബാലിയുടെ ആക്രമണത്തില്‍ നിന്ന് വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാഴിഴയ്ക്ക്. അമ്പലപ്പാറ പെന്‍സ്റ്റോക്കിന് സമീപം ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിറവത്തു നിന്ന് മലക്കപ്പാറയിലേക്ക് പോയിരുന്ന വിനോദസഞ്ചാരികളുടെ കാറാണ് ആന ആക്രമിച്ചത്. കാറിന്റെ ബോണറ്റിനു കേടുപാടുകള്‍ വരുത്തി. കാറിനകത്ത് ഈ സമയം വിനോദസഞ്ചാരികള്‍ ഉണ്ടായിരുന്നെങ്കിലും അപകടം സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു. ആക്രമണശേഷം ആന റോഡില്‍ നിലയുറപ്പിച്ചതോടെ നിരവധി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിക്കിടന്നത്. ഒടുവില്‍ മലക്കപ്പാറ പൊലീസും വനംവകുപ്പും എത്തി ആനയെ തുരത്തിയാണ് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.