ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നരഭോജി ചെന്നായയുടെ ആക്രമണത്തിൽ ഒരു കുട്ടി കൂടി മരിച്ചു. ചെന്നായയുടെ ആക്രമണത്തിൽ രണ്ടു മാസത്തിനിടെ ഇവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. ഇതിൽ എട്ടുപേർ കുട്ടികളാണ്. നവേൻ ഗ്രാമത്തിലെ രണ്ടര വയസുകാരി അഞ്‌ജലിയാണ് ചെന്നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 25 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ പുലർച്ചെയാണ് ആമ്മയ്‌ക്കരികിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ചെന്നായ ആക്രമിച്ചത്.
അമ്മ സഹായത്തിനായി നിലവിളിച്ചെങ്കിലും ചെന്നായ കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോയി. പിന്നീട് രണ്ടു മണിക്കൂറിന് ശേഷം വീട്ടിൽ നിന്ന് ഒരുകിലോമീറ്റർ അകലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരു കൈകളുമില്ലാത്ത നിലയിൽ വികൃതമാക്കപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മേഖലയിൽ നിരീക്ഷണം ശക്തമാക്കാൻ വനം വകുപ്പിനും പൊലീസിനും നിർദേശം നൽകി. ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.